തിരിച്ചുവരവില്ലാത്ത ഒരു യാത്രയല്ല സഞ്ചാരികളുടേത്. പോയി കണ്ട് കീഴടക്കി സന്തോഷത്തോടെ തിരിച്ചെത്തുമ്പോൾ മാത്രമോ യാത്രകൾ പൂർണ്ണമാവാറുള്ളൂ. ചില സ്ഥലങ്ങളിലേക്കുള്ള യാത്രകൾ തിരിച്ചുവരുമോ എന്നുറപ്പില്ലാത്തവയാണ്. കാലാവസ്ഥയും സാഹചര്യങ്ങളും ഒക്കെ വില്ലനായി മാറുന്ന അവസരങ്ങളെ കുറിച്ചല്ല പറയുന്നത്. ചിലയിടങ്ങള്‍ നമ്മളെ മാടി മാടി വിളിക്കും. എന്നാല്‍ മരണക്കയത്തിലേക്കുള്ള ഒരു നീട്ടി വിളി മാത്രമാകുമത്രേ അത്തരം വിളികള്‍. മരിക്കുവാനോ അല്ലെങ്കിൽ ഒരു തിരിച്ചുവരവ് ഇല്ലന്നോ ഉറപ്പിച്ച് യാത്ര ചെയ്താല്‍ പോലും ഭയം വിട്ടുമാറാത്ത കുറച്ച് സ്ഥലങ്ങൾ ഉണ്ട്. എവിടെയെന്നല്ലേ. ഇന്ത്യയില്‍ തന്നെ.. ദുരൂഹതകള്‍ നിറച്ച സ്ഥലങ്ങള്‍ പരിചയപ്പെടാം.. പക്ഷേ…
അക്സായ് ചിൻ
ജമ്മു ആൻഡ് കാശ്മീർ തർക്കങ്ങളും പ്രശ്നങ്ങളും എന്നും ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് കാശ്മീരിന് സമീപം സ്ഥിതി ചെയ്യുന്ന അക്സായ് ചിൻ. കിഴക്കൻ കാശ്മീരിൽ ചൈനയുടെ നിയന്ത്രണത്തിനു കീഴിലുള്ള ഇന്ത്യയുടെ ഭൂമിയാണ് യഥാർഥത്തിൽ ഇവിടം. സമുദ്ര നിരപ്പിൽ നിന്നും നാലായിരം മുതൽ അയ്യായിരം മീറ്റർ വരെ പരന്നു കിടക്കുന്ന ഇവിടെ ആളുകളെ കൊല്ലുന്ന കാലാവസ്ഥയാണുള്ളത്. ഒരു കാലത്ത് ടിബറ്റിന്റെ കീഴിലായിരുന്ന ഇവിടം 1842 ൽ ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിങ് കീഴടക്കുകയായിരുന്നു. പിന്നീച് ലഡാക്കും കാശ്മീരും കൂടി ഇദ്ദേഹം കീഴടക്കി. അങ്ങനെ 1947 ൽ തന്റെ രാജ്യത്തെ ഇന്ത്യയുമായി ചേർത്തതോടെ ഇവിടം ഇന്ത്യയുടെ കീഴിൽ വരുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ തർക്ക സ്ഥലം
ലോകത്തിൽ ഇന്നുള്ളതിൽ വെച്ച് ഏറ്റവും വലിയ തർക്ക പ്രദേശമാണ് ഇവിടം. ഈ പ്രദേശം തങ്ങളുടേതാണെന്ന മട്ടിൽ ഭൂപടങ്ങളും മറ്റും മാറ്റി വരച്ച ചൈന അതിർത്തിയായി ബന്ധപ്പെട്ട് നടത്തിയ പല ധാരണകളും നിരാകരിച്ചു. രേഖകളുടെയും മറ്റും അടിസ്ഥാനതത്തിൽ ഇവിടം നമ്മുടെ രാജ്യത്തിന്റെ കീഴിലാണെങ്കിലും ചൈന അത് അംഗീകരിച്ചിട്ടില്ല. പിന്നീട് ഉണ്ടായ ഒരു യുദ്ധത്തെത്തുടർന്ന് ചൈന 38000 ൽ അധികം ചതുരശ്ര കിലോമീറ്റർ കയ്യടക്കുകയും ഇന്നും അവരുടെ ഭാഗമായി തുടരുകയും ചെയ്യുന്നു. വലുപ്പത്തിന്റെ കാര്യം നോക്കിയാൽ ഏകദേശം സ്വിറ്റിസർലന്റിനോളം വരുന്ന ഭൂവിഭാഗമാണ് ചൈനയുടെ കീഴിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ തർക്ക സ്ഥലവും ഏറ്റവും അപകടകാരിയായിട്ടുള്ള സ്ഥലവും ഇതു തന്നെയാണ്.
മാനസ് ദേശീയോദ്യാനം ആസാം
ആസാമിലെ ഏറ്റവും പ്രസിദ്ധമായ വന്യജീവി സങ്കേതവും യുനസ്കോയുടെ ലോക പൈതൃക സ്ഥാനവും കടുവാ സംരക്ഷണ കേന്ദ്രവും ഒക്കെയായ മാനസ് ദേശീയോദ്യാനം അഥവാ മാനസ് വന്യജീവി സങ്കേതം ഇവിടെ എത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ്. ഹിമാലയത്തിന്റെ താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ ബാക്കി ഭാഗം ഭൂട്ടാനോട് ചേർന്നാണുള്ളത്. അത് റോയൽ മനാസ് നാഷണൽ പാർക്ക് ഭൂട്ടാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ പേരിൽ അറിയപ്പെടുന്ന ഇവിടം അത്തരത്തിലുള്ള ഒട്ടേറെ എണ്ണത്തെ കാണാം. ദേശീയോദ്യാനത്തിന്റെ നടുവിലൂടെ ഒഴുകുന്ന മാനസ് നദിയിൽ നിന്നുമാണ് ഈ സ്ഥലത്തിന് ഈ പേരു ലഭിക്കുന്നത്.
പേടിപ്പിക്കുന്ന കാരണം
സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഈ ദേശീയോദ്യാനത്തിനുള്ളിൽ കാണാൻ സാധിക്കുമെങ്കിലും യാത്രക്കാരെ അകറ്റി നിർത്തുന്ന കാരണങ്ങൾ നിരവധിയാണ്. സുരക്ഷിതതമായി ഇവിടെ എത്തിയാലും ജീവനോടെ പുറത്തു കടക്കാം എന്ന പ്രതീക്ഷ ഇവിടെ എത്തുന്ന മിക്കവർക്കും കാണില്ല. പലപ്പോളും ജീവൻ പണയം വെച്ചു തന്നെയാണ് സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത് 2011 ൽ ബോഡോ തീവ്പവാദികൾ ഇവിടെ എത്തിയ ഡബ്ലു ഡബ്ലു എഫിലെ പ്രവർത്തകരെ തട്ടിക്കൊണ്ടു പോയതാണ് ഇവിടെ നിന്നും സഞ്ചാരികളെ അകറ്റി നിർത്തുന്ന കാര്യം. ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള വന്യ ജീവി സങ്കേതം കൂടിയായ ഇവിടെ വിനോദ സഞ്ചാരം വളർത്തിയെടുക്കുവാനായി സർക്കാരിന്റെ നേതൃത്വത്തിൽ പല പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
ടുറാ മേഘാലയ മേഘങ്ങളുടെ ആലയമായ
മേഘാലയയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് ടൂറാ. വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു താഴ്വര കൂടിയാൻണ്. ദുരാമാ എന്ു പേരായ പ്രാദേശിക ദൈവം ഈ ഗ്രാമത്തില്‍ വസിക്കുന്നു എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.ഗുവാഹത്തിയിൽ നിന്നും 220 കിലോമീറ്റർ അകലെയുള്ള ഇവിടം താഴ്വരകളാലും കാടുകളാലും മൂടപ്പെട്ടു കിടക്കുന്ന ഒരു സ്ഥലം കൂടിയാണ്. ഷില്ലോങ്ങിൽ നിന്നും 323 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ബസും ഹെലികോട്പടറും മാത്രമാണ് എത്തിച്ചേരുവാനുള്ള മാർഗ്ഗങ്ങൾ. ഇവിടെ നിന്നും വെറും 50 കിലോമീറ്റർ അകലെയാണ് ബംഗ്ലാദേശിന്റെ അതിർത്തിയായ ഡാലു സ്ഥിതി ചെയ്യുന്നത്.
തീവ്രവാദികളുടെ കേന്ദ്രം
സഞ്ചാരികളെ ആകർഷിക്കുന്ന പ്രത്യേകതകൾ ധാരാളമുണ്ടെങ്കിലും അത്ര തന്നെ അകറ്റി നിർത്തുന്ന കാരണങ്ങളും ഈ സ്ഥലത്തിനുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ക്രൂരമായ തീവ്രവാദി ആക്രമണങ്ങൾക്ക് ഇവിടം പലപ്പോളും സാക്ഷിയായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവിടേയ്ക്കുള്ള യാത്രയ്ക്കു മുൻപ് ഒന്നു കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും.
ഹാഫ്ലോങ്,
ആസാം ആസാമിൽ ഏറ്റവും അധികം വിദേശികളടക്കമുള്ള സഞ്ചാരികൾ സന്ദർശിക്കാനെത്തുന്ന പ്രധാന കേന്ദ്രമാണ് ഹഫ്ലോങ്. വെളുത്ത ഉറുമ്പിന്റെ മല എന്നറിയപ്പെടുന്ന ഇവിടം അപൂർവ്വമായ കാഴ്ചകളും മറ്റും ഒരുക്കി എന്നും സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന ഇടമാണ്.പച്ചപ്പു നിറഞ്ഞ കുന്നുകളും മനോഹരമായ കാഴ്ചകളും ഒക്കെ പ്രകൃതി സ്നേഹികളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നു കൂടിയാണ്. കണ്ടൂ തീർക്കേണ്ട കാഴ്ചകളുടെ ലിസ്റ്റ് എടുത്താൽ ആഴ്ചകളോളം വേണമെന്നു തോന്നും ഇവിടെ ചിലവഴിക്കുവാൻ. ഹാഫ്ലോങ് ലേക്ക്, ഹിൽ സ്റ്റേഷൻ, മായ്ബോങ്, ജതിംഗ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ തീര്‍ച്ചയായും സന്ദർശിക്കേണ്ടത്.
ഹാഫ്ലോങ്
പേടിപ്പിക്കുമ്പോൾ എഴുതിതീർക്കുവാൻ സാധിക്കുന്നതിനേക്കാൾ മനോഹരമായ സ്ഥലമാണ് ഇത്. എങ്കിലും കുറച്ച് കാലമായി സഞ്ചാരികൾ മനപൂർവ്വം ഒഴിവാക്കുന്ന സ്ഥലങ്ങളുടെ പട്ടികയിലേക്ക് ഇവിടവും വളർന്നു. ഇതിനു പ്രധാന കാരണം ഇവിടെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളാണ്. മുന്നറിയിപ്പില്ലാതെ എത്തുന്ന അതിക്രമങ്ങളിൽ സഞ്ചാരികൾ കൊല്ലപ്പെടുന്നത് ഇവിടുത്തെ സാധാരണ സംഭവമാണ്.
ബസ്താർ ചത്തീസ്ഗഡ്
ഇന്ത്യൻ നയാഗ്ര സ്ഥിതി ചെയ്യുന്ന ബസ്താർ വെറുതെയാണെങ്കിലും സഞ്ചാരികൾ പേടിക്കേണ്ട സ്ഥലമാണ്. നക്സൽ പ്രവർത്തനങ്ങൾക്കു പേരുകേട്ട ഇവിടം ജീവനിൽ കൊതിയുള്ളവർ പോകാത്ത ഇടം കൂടിയാണ്. മനോഹരമായ ഭൂപ്രകൃതിയുള്ള ഇവിടെ എവിടെ തിരിഞ്ഞാലും സുന്ദര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ സജീവമായ നക്സലൈറ്റ്-മാവോയിസ്റ്റ് സാന്നിധ്യം എപ്പോഴും അനുഭവപ്പെടുന്ന സ്ഥലമായതിനാൽ ഇവിടെ എത്തുന്നതിന് സഞ്ചാരികൾക്ക് കടുത്ത വിലക്കുകളുണ്ട്. വിലക്കുകൾ മറികടന്ന് പലരും ഇവിടെ എത്താറുണ്ടെങ്കിലും ജീവൻ പണയം വെച്ചുള്ള യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ തർക്കമില്ല. മാവോയിസ്റ്റ്- നക്സലൈറ്റ് സാന്നിധ്യം അനുഭവപ്പെടുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന റെഡ് കൊറിഡോറിൽ ഉൾപ്പെട്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലം കൂടിയാണിത്.
ഫൂൽബാനി ഒഡീഷ
വെള്ളച്ചാട്ടങ്ങൾക്കും മനോഹരമായ ഭൂപ്രകൃതിക്കും നടുവിലായി സ്ഥിതി ചെയ്യുന്നന ഫൂൽബാനി ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നും 200 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. കന്യാവനങ്ങളാലും ശാന്ത ജീവിതം ആഗ്രഹിക്കുന്ന ഗോത്രജനങ്ങളാലും സമ്പന്നമായ ഇവിടെ കർഷകരാണ് കൂടുതലും ഉള്ളത്. ഇതും റെഡ് കൊറിഡോറിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലമായതിനാൽ ഇവിടെ സഞ്ചരിക്കുന്നവർ കുറച്ചധികം മുൻകരുതലുകളെടുക്കുന്നത് നല്ലതായിരിക്കും.
നിക്കോബാർ ദ്വീപുകൾ
പറയുമ്പോൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം എന്ന് ഒരുമിച്ച് പറയുമെങ്കിലും പോകുമ്പോൾ കാര്യങ്ങൾ വേറെയാണ്. ആൻഡമാനിലെ ദ്വീപുകളിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറുള്ളത്. നിക്കോബാർ എന്നത് ആൻഡമാനിൽ നിന്നും കുറച്ച് മാറി കഴിയുന്ന ദ്വീപുകളുടെ മറ്റൊരു കൂട്ടമാണ്. കന്യാവനങ്ങളും പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവിഭാഗങ്ങളും താമസിക്കുന്ന ഇവിടേക്ക് സഞ്ചാരികൾക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കാറില്ല. വിദേശികളുടെ കാര്യം പറയാനുമില്ല. പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താത്ത ആളുകൾ ഇവിടെ ജീവിക്കുന്നതിനാലാണ് ഇവിടെ പ്രവേശനം അനുവദിക്കാത്തത്. ഒരു രീതിയിലും മറ്റുള്ളവരോടെ പൊരുത്തപ്പെടാത്ത, ആധുനികതയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഭാഗം ആളുകളാണ് സെന്‍ടിനെലുകള്‍ എന്നറിയപ്പെടുന്നത്. നോര്‍ത്ത് സെന്റിനെല്‍ ദ്വീപില്‍ താമസിക്കുന്ന ഇവര്‍ തീരെ അപരിഷ്‌കൃതര്‍ ആയ ജനവിഭാഗമാണ്. പുറത്തു നിന്നെത്തുന്നവരെ കൊന്നു കളയാനും മടിക്കാത്ത ഇവർ എണ്ണത്തിൽ വളരെ കുറവാണ്. പുറമേ നിന്നുള്ള സമ്പർക്കം ഇവരുടെ ജീവിതത്തിനു ഭീഷണിയാകുന്നതിനാലാണ് പ്രവേശനം തടഞ്ഞിരിക്കുന്നത്. ഗവേഷണം പോലുള്ള അപൂര്‍വ്വ കാര്യങ്ങൾക്കു മാത്രമേ ഒട്ടേറെ കടമ്പകൾ കഴിഞ്ഞാൽ പ്രവേശനം അനുവദിക്കാറുള്ളൂ.
ബാരൻ ഐലൻഡ്
ബാരന് ഐലന്‍ഡ് ആന്‍ഡമാന്‍ തെക്കന്‍ ഏഷ്യയിലെ ഏക സജീവ അഗ്നി പര്‍വ്വതം സ്ഥിതി ചെയ്യുന്ന ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ബാരന് ഐലന്‍ഡ്. പോര്‍ട്ട് ബ്ലെയറില്‍ നിന്നും അഞ്ച്-ആറ് മണിക്കൂര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ നാവികസേനയ്ക്കും തീരരക്ഷാ സേനയ്ക്കുമല്ലാതെ മറ്റാര്‍ക്കും കടക്കാന്‍ അനുമതി നല്കാറില്ല.
No comments:
Post a Comment